കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ; 13 പേര് മരിച്ചു
പാലക്കാട്: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര് മരിച്ചു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ബംഗളൂരുവില്‍ നിന്ന് എറണാകുളത്ത് വരുകയായിരുന്ന ബസും എറണാകുളത്ത് നിന്ന് പോവുകയായിരുന്ന അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തിലായിരുന്ന കണ്ടെയ്നര്‍ ലോറി ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് കെഎസ്ആര്‍ടിസി സംഘം പറയുന്നത്.
തുടര്‍ന്ന് പാലക്കാട് നിന്നുള്ള കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഏഴ് പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് വിവരം. വാഹനം വെട്ടിപൊളിച്ചാണ് ബസില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നു. അതേസമയം അപകടത്തില്‍പ്പെട്ട ബസ് ഫെബ്രുവരി 17 നാണ് എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് പോയത്. ബസ് 18 വൈകിട്ട് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഇന്നലെ രാത്രി ആണ് തിരിച്ചിരുന്നത്.
Comments are closed.