ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്ന് സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്ത്
ദില്ലി: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പോപ്പുലേഷന്‍ റിവ്യുവിന്റെ റിപ്പോര്‍ട്ടനുസരിച്ച് ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തെത്തി. 2019 ല്‍ ഇന്ത്യയുടെ ജിഡിപി 2.94 ലക്ഷം കോടി ഡോളറിന്റേതായിരുന്നു. ബ്രിട്ടന്റെ ജിഡിപി 2.83 ലക്ഷം കോടി ഡോളറിന്റേതാണ്.
ഫ്രാന്‍സിന്റേതാകട്ടെ 2.71 ലക്ഷം കോടി ഡോളറിന്റേതും. ഉയര്‍ന്ന ജനസംഖ്യയായതിനാല്‍ ഇന്ത്യയിലെ ആളോഹരി വരുമാനം 2170 അമേരിക്കന്‍ ഡോളറാണ്. അമേരിക്കയില്‍ ഇത് 62794 ഡോളറാണ്.
അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍, വിദേശ വ്യാപാരത്തിലും നിക്ഷേപത്തിലും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്, വ്യാവസായിക രംഗത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് തുടങ്ങിയവയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കൂട്ടിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തളര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു.
Comments are closed.