അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനം : വാനരസംഘത്തെ ഓടിക്കാന്‍ കെണിവെച്ച് വിമാനത്താവള അധികൃതര്‍
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി വാനരസംഘത്തെ ഓടിക്കാന്‍ കെണിവെച്ചിരിക്കുകയാണ് വിമാനത്താവള അധികൃതര്‍. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന കുരങ്ങുകള്‍ ിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനിക കേന്ദ്രത്തിലെ മരങ്ങളില്‍ തമ്പടിച്ച കുരങ്ങുകള്‍ റണ്‍വേയിലേക്ക് ഓടിയെത്തുക പതിവാണ്. കുരങ്ങിറങ്ങിയാല്‍ പിന്നെ വിമാനമിറങ്ങില്ല.
സൈറണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമുള്ള വിദ്യകള്‍ പയറ്റിനോക്കിയിട്ടും പരിഹാരമായില്ല. ഒടുവില്‍ കരടി വേഷം കെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറകെ ഓടിനോക്കി. ആദ്യം ഭയന്ന കുരങ്ങുകള്‍ ഇപ്പോള്‍ ഇതൊരു രസമുള്ള കളിയെന്നായി. ട്രംപ് കൂടിയെത്തുമെന്ന് വിവരം ലഭിച്ചതോടെയാണ് കെണിവച്ച് തുടങ്ങിയത്. പിടിയിലായ 50ലധികം കുരങ്ങുകളെയാണ് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വനപ്രദേശത്ത് തുറന്ന് വിട്ടത്.
വിമാനത്താവള മതിലിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ സൈനിക കേന്ദ്രത്തിന് കത്തും നല്കി. എന്നാല്‍ തടസങ്ങളില്ലാതെ ട്രംപിന്റെ വിമാനം നിലത്തിറങ്ങുന്നതിന് വലിയ ഭീഷണിയാണ് റണ്‍വേയില്‍ അതിക്രമിച്ച് കയറുന്ന വാനരസംഘം. അതേസമയം പക്ഷികളും വിമാനത്താവളത്തില്‍ ശല്യക്കാരാണ്. കഴിഞ്ഞ ദിവസം ബംഗലൂരുവിലേക്ക് പറന്നുയരുകയായിരുന്ന ഗോഎയര്‍ വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി തിരികെ ഇറക്കിയിരുന്നു.
Comments are closed.