മസ്ജിദ് പണിയാനായി അയോധ്യയിലെ അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്
ലക്നൗ: സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് പണിയാനായി അയോധ്യയിലെ അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചു. അയോധ്യ കേസിലെ അന്തിമ വിധി വന്നതിനു പിന്നാലെ 2019 നവംബര്‍ 17 ന് ചേര്‍ന്ന മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തില്‍ 2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ നല്‍കിയതിന് പകരമായി സ്ഥലം വേണ്ടെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.
ബാബ്റി മസ്ജിദിന് പകരം മുസ്ലീം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് യുപി സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി.
എന്നാല്‍ നീതി കിട്ടിയില്ലെന്നായിരുന്നു മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പറഞ്ഞിരുന്നത്. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍.
Comments are closed.