ജേക്കബ് ഗ്രൂപ്പ് പിളരുന്നു : ഒരേ സമയം ഇന്ന് ജോണി നെല്ലൂരിന്റെയും അനൂപ് ജേക്കബ് എം.എല്‍.എയുടെയും രണ്ട് ഉന്നതാധികാരസമിതി യോഗം

കോട്ടയം: യു.ഡി.എഫ് ഘടകകക്ഷിയായ ജേക്കബ് ഗ്രൂപ്പ് പിളരുന്നു. തുടര്‍ന്ന് ഒരേ സമയം ഇന്ന് ജോണി നെല്ലൂരിന്റെയും അനൂപ് ജേക്കബ് എം.എല്‍.എയുടെയും രണ്ട് ഉന്നതാധികാരസമിതി യോഗം വിളിച്ചു. അതേസമയം ജേക്കബ് ഗ്രൂപ്പിലെ പിളര്‍പ്പ് ഒഴിവാക്കുന്നതിന് ഇരു വിഭാഗവും വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗങ്ങള്‍ ഒഴിവാക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും മറ്റ് നേതാക്കളും ഇടപെട്ടെങ്കിലും അനുരഞ്ജന നീക്കം വിജയിച്ചിരുന്നില്ല.

പാര്‍ട്ടിയില്‍ ഇരു വിഭാഗവും ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുകയാണ് ജേക്കബ് ഗ്രൂപ്പ് വ്യക്തിത്വം കാത്തുസൂക്ഷിക്കുമെന്നും ജോസഫ് ഗ്രൂപ്പില്‍ ലയിച്ചാല്‍ ചെയര്‍മാനായ ജോണിയെ പുറത്താക്കുമെന്നും അനൂപ് പ്രഖ്യാപിച്ചു. എന്നാല്‍ അനൂപിന്റെ എം.എല്‍.എ സ്ഥാനം കളയാന്‍ ചെയര്‍മാനായ തനിക്ക് കഴിയുമെങ്കിലും പാവം ജീവിച്ചു പോട്ടെയെന്ന് കരുതി പുറത്താക്കാനില്ലെന്നാണ് ജോണി നെല്ലൂര്‍ പറഞ്ഞത്.ജോണി വിഭാഗം തന്റെ പാര്‍ട്ടിയില്‍ ലയിക്കുമെന്ന വാര്‍ത്ത പി.ജെ.ജോസഫ് സ്ഥിരീകരിച്ചു. ഈ മാസം 29ന് കൊച്ചിയില്‍ ലയന സമ്മേളനം നടത്തും. അനൂപ് ചര്‍ച്ച നടത്തിയിരുന്നു .അവരും ലയിക്കുമെന്നാണ് കരുതുന്നതെന്നും ജോസഫും വ്യക്തമാക്കി.

Comments are closed.