കാശ്മീരിലെ കുപവാര സെക്ടറില്‍ ഏറ്റുമുട്ടല്‍ ; ഒരു പാക് സൈനികന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാശ്മീരിലെ കുപവാര സെക്ടറില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പാക് സൈനികന് കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നിരവധി പാക്കിസ്ഥാന് സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയിലാണ് പാകിസ്ഥാന് സൈനികര്‍ക്ക് പരിക്കേറ്റത്. എന്നാല്‍ പാക് അധീന കാശ്മീരിലെ നീലം താഴ്വരയിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്കയക്കാന്‍ പാക്കിസ്ഥാന് സൈന്യം ശ്രമിക്കുകയാണെന്ന് കരസേന വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments are closed.