പൗരത്വ നിയമം : ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന പ്രതിഷേധക്കാരുമായുള്ള രണ്ടാം ദിന ചര്‍ച്ചയും പരാജയം
ന്യൂഡല്‍ഹി: പൗരത്വ നിയമത്തെത്തുടര്‍ന്ന് ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന പ്രതിഷേധക്കാരുമായുള്ള രണ്ടാം ദിന ചര്‍ച്ചയും പരാജയമായിരുന്നു. അതേസമയം സംഘാംഗങ്ങളായ സഞ്ജയ് ഹെഗ്ഡെയും സാധന രാമചന്ദ്രനും വൈകിട്ട് നാലോടെ ഷബീന്ബാഗിലെത്തിയിരുന്നു. നിങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുടെ ആവശ്യമില്ല.
നിങ്ങളുടെ ആശങ്കകള്‍ അധികൃതര്‍ മനസിലാക്കിയിരിക്കുന്നു. പ്രതിഷേധിക്കേണ്ടെന്ന് സുപ്രീംകോടതി പോലും പറയുന്നില്ല. പക്ഷേ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും വിധമുള്ള പ്രതിഷേധങ്ങള്‍ അനുവദിക്കാനാകില്ല. എന്ത് പ്രതിഷേധത്തിന്റെ പേരിലായാലും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നത് അനുവദിക്കാനാവില്ലെന്നും സഞ്ജയ് ഹെഗ്ഡെയും സാധന രാമചന്ദ്രനും പ്രതിഷേധക്കാരോട് പറയുന്നു.
അതേസമയം ഞങ്ങള്‍ ഇന്ത്യക്കാരല്ലെന്നാണ് പ്രധാനമന്ത്രി പോലും പറയുന്നതെന്ന് പ്രതിഷേധക്കാര്‍ ആഞ്ഞടിച്ചു.ഒരുപാട് പ്രധാനമന്ത്രിമാരെ രാജ്യം കണ്ടിട്ടുണ്ടെന്നും അധികാരം രാജ്യത്തെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനാണ് നല്‍കുന്നതെന്നും മദ്ധ്യസ്ഥസമിതി പറഞ്ഞു. ചര്‍ച്ച ഒരുമണിക്കൂറോളം നീണ്ടിട്ടും ഫലം കാണാതെ വന്നതോടെ നാളെ ഷഹീന് ബാഗിന് പുറത്ത് മറ്റൊരു സ്ഥലത്ത് ചര്‍ച്ച തുടരാമെന്ന് സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
Comments are closed.