ഏഷ്യന്‍ ടീമിലേക്ക് നാല് ഇന്ത്യന്‍ താരങ്ങളെ ലഭ്യമാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
മുംബൈ: ലോക ഇലവന് എതിരായ മത്സരത്തില്‍ ഏഷ്യന്‍ ടീമിലേക്ക് നാല് ഇന്ത്യന്‍ താരങ്ങളെ ലഭ്യമാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. തുടര്‍ന്ന് ബംഗ്ലാദേശില്‍ നടക്കുന്ന ട്വന്റി 20 സൗഹൃദ മത്സരത്തിനുള്ള ഏഷ്യന്‍ ടീമില്‍ വിരാട് കോലി, മുഹമ്മദ് ഷമി, ശിഖര്‍ ധവാന്, കുല്‍ദീപ് യാദവ് എന്നിവര്‍ കളിക്കുന്നതാണ്.
മിര്‍പൂരില്‍ മാര്‍ച്ച് 18നും 21നുമായിരിക്കും മത്സരങ്ങള്‍. ഏഷ്യന്‍ ടീമില്‍ പാകിസ്ഥാന് താരങ്ങള്‍ ഉണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു. 1920 മാര്‍ച്ച് 17ന് ജനിച്ച ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മദിനം എല്ലാ വര്‍ഷവും ദേശീയ അവധിയായി ബംഗ്ലാദേശ് ആഘോഷിക്കാറുണ്ട്. ക്രിക്കറ്റ് മത്സരങ്ങള്‍ കൂടാതെ മറ്റ് നിരവധി ആഘോഷങ്ങളും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ബംഗ്ലാദേശില്‍ നടക്കുന്നതാണ്.
Comments are closed.