നീതിന്യായ ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തി ഉറപ്പാക്കുന്നതിന് നടപടിക്രമങ്ങളില്‍ സമഗ്ര മാറ്റത്തിന് തീരുമാനിച്ച് ഹൈക്കോടതി
കൊല്ലം: 1961ലെ കേരള സ്റ്റേറ്റ് ഹയര്‍ ജുഡിഷ്യല്‍ സര്‍വീസ് റൂള്‍സിലെ 2 (1) വകുപ്പ് ഭേദഗതി ചെയ്യാനുള്ള തീരുമാനം വിശദമായി പരിശോധിക്കവെ കീഴ്ക്കോടതികളിലെ ന്യായാധിപന്മാരെ വിലയിരുത്താനും അവരുടെ വിധികള്‍ നീതിയുക്തമാണെങ്കില്‍ മാത്രം ഭാവിയില്‍ സ്ഥാനക്കയറ്റം നല്‍കാനും ഹൈക്കോടതി തീരുമാനിച്ചു. ഇത്തരം വിശകലനത്തിന് ശേഷമാണ് സബ് ജഡ്ജിമാര്‍ക്കും ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ടുമാര്‍ക്കും ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കുക.
തുടര്‍ന്ന് ജഡ്ജിമാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളും ഇതിന്റെ അടിസ്ഥാനത്തിലാവും തയ്യാറാക്കുന്നത്. അതേസമയം സ്ഥാനക്കയറ്റത്തിനാണ് പുതിയ രീതിയെങ്കിലും നീതിന്യായ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി നടപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുന്നതും ഒഴിവാക്കണം.
പല വിധികളിലും അപ്പീലുകള്‍ കുന്നുകൂടുന്നതും വിമര്‍ശന വിധേയമാവുന്നതും ഹൈക്കോടതിയെ സ്വാധീനിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ പരിഗണനയ്ക്ക് അയയ്ക്കാന്‍ തന്റെ ഏത് വിധികളാണ് വേണ്ടതെന്ന് ന്യായാധിപന്മാര്ക്ക് തീരുമാനിക്കാം. രണ്ട് വിധികള്‍ വേണം. ഒന്ന് ക്രിമിനല്‍ കേസിലും മറ്റൊന്ന് സിവില്‍ കേസിലും. സിവില്‍ കേസില്‍ പണസംബന്ധമായത് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പരിഗണിക്കാവുന്നതാണ്.
Comments are closed.