അന്യജാതിക്കാരനെ വിവാഹ ചെയ്തതിന് 23 വയസ്സുകാരിയെ സ്വന്തം വീട്ടുകാര്‍ കൊലപ്പെടുത്തി ആറ് പേര് അറസ്റ്റില്‍
ദില്ലി: കിഴക്കന്‍ ദില്ലിയിലെ അശോക് വിഹാറില്‍ അന്യജാതിക്കാരനെ വിവാഹ ചെയ്തതിന് പെണ്‍കുട്ടിയെ സ്വന്തം വീട്ടുകാര്‍ കൊലപ്പെടുത്തി. കേസില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കൊലക്ക് ശേഷം 23 വയസ്സുകാരിയായ ഷീതല്‍ ചൗധരുയുടെ മൃതദേഹം 80 കിലോമീറ്റര്‍ അകലെയുള്ള അലിഗഢില്‍ ഉപേക്ഷിച്ചെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു.
തുടര്‍ന്ന് ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. കഴിത്ത ഒക്ടോബറിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയും അയല്‍ക്കാരനായ യുവാവും രഹസ്യമായി വിവാഹം കഴിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ സംഭവം നടന്ന് പുറത്ത് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടുന്നത്.
Comments are closed.