പുനര്‍നിര്‍ണയം നടത്തുമ്പോള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് എഫ്.എ.ടി.എഫ്
പാരിസ്: സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ(എഫ്.എ.ടി.എഫ്) നല്‍കിയിരിക്കുന്ന 8 നിര്‍ദ്ദേശങ്ങള്‍ നിവര്ത്തീകരിക്കാന് നാല് മാസത്തെ സമയമാണ് പാകിസ്ഥാന് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഈ കാലയളവില്‍ പുനര്‍നിര്‍ണയം നടത്തുമ്പോള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നല്കി.
കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദ ഫണ്ടിങ്ങിനെതിരെയും പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ അപര്യാപ്തമാണെന്നും അവ നടപ്പാക്കുന്നതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ച് 2018 ജൂണിലാണ് എഫ്.എ.ടി.എഫ് പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ പെടുത്തിയത്. എന്നാല്‍ ഇത് പരിഹരിക്കുന്നതിനായി അന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് 27 പോയിന്റുകള്‍ അടങ്ങിയ പട്ടിക നല്‍കുകയും അത് നടപ്പില്‍ വരുത്താന്‍ 15 മാസത്തെ സമയവും നല്‍കിയിരുന്നു.
നിലവില്‍, ഇറാന്, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങള്‍ മാത്രമാണ് എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയില്‍ ഉള്ളത്. എന്നാല്‍ സ്ഥാപനത്തിന്റെ 39 അംഗ പ്ലീനറി സമ്മേളനത്തില്‍ പാകിസ്ഥാന് ഇതില്‍ 13 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിട്ടില്ലെന്ന് കണ്ടെത്തുകയുണ്ടായി.
Comments are closed.