അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം : ഔദ്യോഗിക പരിപാടികളും ചര്‍ച്ചയും നാളെ ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഊര്‍ജം, പ്രതിരോധം, ആഭ്യന്തര സുരക്ഷാ മേഖലകളില്‍ കേന്ദ്രീകരിച്ചാകും ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ ഉടമ്പടി ഇപ്പോഴുണ്ടാകില്ലെന്നാണു വിവരം. തുടര്‍ന്ന് വിശാലവും സമഗ്രവുമായൊരു ഉടമ്പടി പിന്നീടു മതിയെന്നു നിര്‍ദേശിച്ച് യു.എസ്. പ്രതിനിധികള്‍ ചര്‍ച്ച മതിയാക്കിയെന്നാണ് അറിവ്.
എന്നാല്‍ ഔദ്യോഗിക പരിപാടികളും ചര്‍ച്ചയും നാളെ ഡല്‍ഹിയിലാണ്. അതേസമയം യു.എസ്. വ്യാപാര പ്രതിനിധിയായ റോബര്‍ട്ട് ഐത്തെസര് പ്രസിഡന്റിന്റെ സംഘത്തിലുണ്ടാകില്ല. യു.എസ്. നിര്‍മിത മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഇന്ത്യയിലെ തീരുവ കുറയ്ക്കുക, മൂവായിരത്തോളം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ തീരുവയില്ലാതെ ഇറക്കുമതി അനുവദിച്ചിരുന്ന ജനറെലെസ്ഡ് സിസ്റ്റംസ് ഓഫ് പ്രിഫറന്‍സ് (ജി.എസ്.പി) പുനഃസ്ഥാപിക്കുക തുടങ്ങിയവയാണു പ്രധാനമായും ചര്‍ച്ച ചെയ്തത്.
ഇന്ത്യ സംഘടിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പരിപാടിയാണു സുഹൃത്തായ മോഡി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. അതേസമയം അഹമ്മദാബാദ് വിമാനത്താവളം മുതല്‍ ഒപ്പമുണ്ടാകുന്ന നരേന്ദ്ര മോഡി, ട്രംപ് ദമ്പതിമാരുടെ ആഗ്രാ യാത്രയില്‍ ഒപ്പമുണ്ടാകില്ല. നാളെ നടത്തുന്ന ചര്‍ച്ചകളുടെ അവസാനവട്ട തയാറെടുപ്പുകള്‍ക്കായി അദ്ദേഹം ഡല്‍ഹിയിലേക്കു പോകും. ആഗ്രയിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്കു നഗരത്തിന്റെ താക്കോല്‍ കൈമാറുകയാണു രീതി. താജ് മഹലിന്റെ രൂപത്തില്‍ 600 ഗ്രാം വെള്ളിയില്‍ തീര്‍ത്ത താക്കോലാകും ട്രംപിനു സമ്മാനിക്കുന്നത്.
Comments are closed.