ബെല്‍ജിയം സൂപ്പര്‍ താരം ഈഡന് ഹസാര്‍ഡിന് പരിക്കേറ്റതിനെത്തുടര്‍ന്ന് വിശ്രമം
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടിയായി ബെല്‍ജിയം സൂപ്പര്‍ താരം ഈഡന് ഹസാര്‍ഡിന് വിശ്രമം. ലാ ലിഗയില്‍ കഴിഞ്ഞ ശനിയാഴ്ച ലെവാന്റയ്ക്കെതിരായ മത്സരത്തിനിടെയാണ് ഹസാര്‍ഡിന് പരിക്കേറ്റത്. പരിക്ക് കാരണം നവംബറിന് ശേഷം വിശ്രമത്തിലായിരുന്ന ഹസാര്‍ഡ്, ഈ മാസം 16നായിരുന്നു കളിക്കളത്തിലേക്ക് തിരിച്ചുവന്നത്.
മൂന്ന് മാസമെങ്കിലും ഹസാര്‍ഡിന് വിശ്രമം വേണ്ടിവരുമെന്നും സീസണില്‍ ഇനി കളിക്കാനാകില്ലെന്നും ബെല്‍ജിയം ദേശീയ ടീം പരിശീലകന് റോബര്‍ട്ട് മാര്‍ട്ടിനെസ് പറഞ്ഞു. അതേസമയം മാഡ്രിഡിലെത്തിയ ഹസാര്‍ഡിന് 15 കളിയില്‍ മാത്രമാണ് ഇറങ്ങാനായത്. ലീഗില്‍ രണ്ടാം സ്ഥാനത്താണ് റയല്‍. 25 മത്സരങ്ങളില്‍ 53 പോയിന്റാണ് റയലിനുള്ളത്.
Comments are closed.