തൊഴില്‍ മാറുന്നതിനു വിദേശ തൊഴിലാളികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിന് ചര്‍ച്ച തുടങ്ങി
റിയാദ്: സൗദിയില്‍ തൊഴില്‍ മാറുന്നതിനു വിദേശ തൊഴിലാളികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിനെ കുറിച്ച് സ്വകാര്യ മേഖല പ്രതിനിധികളുമായി തൊഴില്‍ മന്ത്രാലയം ചര്‍ച്ച തുടങ്ങി. വിദേശികള്‍ക്ക് തൊഴില്‍ മാറ്റത്തിനും റീ എന്‍ട്രിക്കും ഫൈനല്‍ എക്സിറ്റിനും പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലക്ക് കൂടി സ്വീകാര്യമായ തീരുമാനത്തിലെത്താനാണ് ശ്രമിക്കുന്നത്.
സൗദിയില്‍ പ്രവേശിച്ചു ഒരു വര്‍ഷം പിന്നിട്ട ശേഷം തൊഴില്‍ മാറ്റം അനുവദിക്കുക, നിശ്ചിത കാലം കഴിയണമെന്ന വ്യവസ്ഥയില്ലാതെയും തൊഴില്‍ മാറാന്‍ അനുവദിക്കുക തുടങ്ങിയ നിര്ദ്ദേശങ്ങള്ഉള്പ്പെടുത്തി തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തി മികച്ച തൊഴിലാളികളെയും വിദഗ്ദ്ധരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ച തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ രാജ്ഹിയുടെ സാന്നിധ്യത്തിലാണ് നടന്നത്.
കൂടാതെ എല്ലാ പ്രൊഫഷനുകളില്‍പ്പെട്ടവര്‍ക്കും റീ-എന്‍ട്രി സ്വാതന്ത്ര്യം അനുവദിക്കുക, നിശ്ചിത പ്രൊഫഷനുകളില്‍പ്പെട്ടവര്‍ക്ക് റീ- എന്‍ട്രി സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക എന്നിവയാണ് റീ- എന്‍ട്രിയുമായി ബന്ധപ്പെട്ടു വന്ന നിര്‍ദ്ദേശങ്ങള്‍.
Comments are closed.