മുരിങ്ങൂരില്‍ കിണറുകളിലെ വെള്ളത്തിന് മദ്യത്തിന്റെ ഗന്ധം
തൃശ്ശൂര്‍ : തൃശ്ശൂര്‍ മുരിങ്ങൂരില്‍ ക.കെ നഗറിലെ കിണറുകളില്‍ വെള്ളത്തിന് മദ്യത്തിന്റെ ഗന്ധവും നിറം മാറ്റവും കണ്ടെത്തി. ഒരു മാസം മുന്‍പ് കിണര്‍ വെള്ളത്തിലെ നിറത്തിനും മണത്തിനും മാറ്റം കണ്ടതോടെ പലവട്ടം വെള്ളം വറ്റിക്കുകയും വൃത്തിയാക്കുകയും ചെയ്തിരുന്നുവെങ്കിലും മാറ്റമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ സമീപത്തു പ്രവര്‍ത്തിക്കുന്ന മദ്യ നിര്‍മ്മാണ കമ്പനിയില്‍ നിന്നും മാലിന്യം ഉറവകളില്‍ കലര്‍ന്ന് ഒലിച്ചെത്തിയതാകാമെന്നും പത്തിലേറെ കിണറുകളില്‍ ഇത്തരത്തില്‍ മാലിന്യം കലര്ന്നിട്ടുള്ളതായുമാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് പഞ്ചായത്ത് അംഗം രാജേഷ് മേനോത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചത് അനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണറ്റില്‍ നിന്നും വെള്ളം ശേഖരിച്ച് കൊരട്ടി കിന്‍ഫ്രയിലെ ലാബില്‍ പരിശോധയ്ക്ക് നല്കിയപ്പോള് കോളിഫോം ബാക്ടീരിയയുടെയും നിക്കോളിന്റെയും അംശം ഉയര്‍ന്ന അളവില്‍ കണ്ടെത്തുകയായിരുന്നു.
Comments are closed.