കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് വൈറസ് ബാധിതരുടെ എണ്ണം എട്ടായി. എന്നാല്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നവരെല്ലാവരും കഴിഞ്ഞ ദിവസം ഇറാനില്‍ നിന്നെത്തിയവരാണ്. ഇറാനില്‍ നിന്ന് കുവൈത്തിലെത്തിച്ച എല്ലാവരും കര്‍ശന നിരീക്ഷണത്തിലാണന്നും വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രികളില്‍ ഐസലേഷന്‍ വിഭാഗത്തിലാണ് ഇവരുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാരുടെയും അവധി റദ്ദാക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അവധി നല്‍കേണ്ടന്നാണ് തീരുമാനം. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ദിനാഘോഷവും വിമോചന ദിനാചരണ ആഘോഷങ്ങളും കുവൈത്ത് ഉപേഷിച്ചതിനു പിന്നാലെ വിവിധ മലയാളി സംഘടനകള്‍ നടത്താനിരുന്ന പരിപാടികളും റദ്ദാക്കി.
എന്നാല്‍ കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇറാനിയന്‍ പൗരന്മാര്ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് നേരത്തെ തന്നെ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ബാധിതര്‍ ഏറെയുള്ള ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് അധികൃതര്‍ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുകയാണ്.
Comments are closed.