ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തിന്റെ തുടക്കം രാഷ്ട്രപതിഭവനിലെ ആചാര വരവേല്‍പ്പോടെയായിരുന്നു. രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ പത്നി മെലാനിയയ്ക്കൊപ്പം ട്രംപ് പുഷ്പാര്‍ച്ചന നടത്തി. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കും സംയുക്ത പ്രസ്താവനയ്ക്കും ശേഷം പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം. തുടര്‍ന്ന് വൈകിട്ട് ഇന്ത്യന്‍ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താസമ്മേളനം നടത്തി.
പൗരത്വ നിയമ ഭേദഗതി വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നുണ്ടെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. എന്നാല്‍ ഹൈദരാബാദ് ഹൗസില്‍, ഇന്ത്യയുമായുള്ള 300 കോടി ഡോളറിന്റെ പ്രതിരോധ കരാര്‍ ഉള്‍പ്പെടെ മൂന്ന് സുപ്രധാന ഉടമ്പടികളില്‍ ഒപ്പുവച്ച അദ്ദേഹം, ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് സൂചന നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.
അതിനായി രാജ്യം വളരെക്കാലമായി കഠിനപ്രയത്നത്തിലാണ്. പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി ഡല്‍ഹിയില്‍ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെക്കുറിച്ച് കേട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തില്ല. നിയമ ഭേദഗതിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ല. സ്വന്തം പൗരന്മാര്ക്കായി ഇന്ത്യ നല്ലതു ചെയ്യുമെന്നാണ് പ്രതീക്ഷ- ട്രംപ് വ്യക്തമാക്കി. അതേസമയം ജമ്മു കാശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാമെന്ന് അമേരിക്ക പറഞ്ഞിട്ടില്ലെന്നും, ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കാശ്മീര്‍ എന്നും ട്രംപ് പറഞ്ഞു.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വലിയ പ്രശ്നം ഇരു രാജ്യങ്ങളും തമ്മില്‍ പരിഹരിക്കും.മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കാശ്മീര്‍ വിഷയം ചര്‍ച്ചയായി. ഇന്ത്യാ- പാക് പ്രധാനമന്ത്രിമാരുമായുള്ള നല്ല ബന്ധം വച്ച് ആവശ്യമെങ്കില്‍ മദ്ധ്യസ്ഥതയോ സഹായമോ ആകാമെന്നും ഹോട്ടല്‍ ഐ.ടി.സി മൗര്യയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് അറിയിച്ചു. അതേസമയം ാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്കിയ അത്താഴവിരുന്നിനു ശേഷം രാത്രി പത്തു മണിയോടെ ട്രംപും സംഘവും യു.എസിലേക്കു മടങ്ങുകയായിരുന്നു.
Comments are closed.