പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്പെന്ഷന്
കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സസ്പെന്‍ഷനിലായി. തുടര്‍ന്ന് തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം എംഎം അന്‍വറിനെയാണ് സിപിഎം സസ്പെന്റ് ചെയ്തത്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിനാണ് പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്.
സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ പണം തിരിച്ചുപിടിച്ചെങ്കിലും ക്രമക്കേടില്‍ ഇതു വരെ അന്വേഷണം നടന്നിരുന്നില്ല. അതേസമയം ജനുവരി 24നാണ് അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. ആകെ കിട്ടിയത് 10, 54,000 രൂപയില്‍ നിന്ന് അന്‍വര്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു.
ഇതില്‍ സംശയം തോന്നിയ സഹകരണ ബാങ്ക് സെക്രട്ടറിയാണ് തിരിമറി ആദ്യം തിരിച്ചറിയുന്നതും കളക്ടര്‍ക്ക് പരാതി നല്‍കുന്നതും, അന്വേഷണത്തിന് ഒടുവില്‍ പത്ത് ലക്ഷത്തിയമ്പതിനായിരം രൂപയും അനധികൃതമായി അനുവദിച്ചതാണെന്ന് വ്യക്തമായത്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സിനെയും മുഖ്യമന്ത്രിയെയും സമീപിച്ചിരിക്കുകയാണ്.
Comments are closed.