എന്‍ സി പി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നു
കൊച്ചി: കുട്ടനാട് സീറ്റില്‍ തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ തോമസ് മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എന്‍ സി പി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നു. പുതിയ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിലും നേതൃയോഗത്തില്‍ ചര്‍ച്ചയുണ്ടാകും. ഇതിനിടെ നേതൃയോഗം ചേരാനിരിക്കെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തുവന്നിരുന്നു.
അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കൊച്ചി നഗരത്തില്‍ പോസ്റ്ററുകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ തോമസ് ചാണ്ടിയുടെ വിശ്വസ്തനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി സലിം ചാക്കോയെ മല്‍സരിപ്പിക്കണമെന്ന ആവശ്യവും മുന്നിലുണ്ട്.
Comments are closed.