ഡല്‍ഹി കലാപം ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണെന്ന ഹര്‍ജികളില്‍ ഇപ്പോള്‍ കേസെടുക്കേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയെ കലാപത്തിലേക്ക് നയിച്ചത് നാല് ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണെന്ന ഹര്‍ജികളില്‍ കലാപം കെട്ടടങ്ങാത്തതിനാല്‍ സാഹചര്യം അനുകൂലമല്ലെന്നും കേസെടുക്കുന്നത് സമാധാനാന്തരീക്ഷത്തെ തകര്‍ക്കുമെന്നും ഡല്‍ഹി പൊലീസും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദിച്ചത് അംഗീകരിച്ച് അവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച അനുവദിച്ച ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കുന്നത് ഏപ്രില്‍ 13ലേക്ക് മാറ്റുകയായിരുന്നു. അതേസമയം ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയതോടെയാണ് പുതിയ ബെഞ്ചില്‍ കേസ് വന്നത്.ആളുകള്‍ ദിവസവും മരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കണമെന്നും ഹര്‍ഷ് മന്ദറിന് വേണ്ടി ഹാജരായ അഡ്വ. കോളിന് ഗോണ്‍സാല്‍വെസ് ആവശ്യപ്പെട്ടു.
അതേസമയം ഉത്തരവിന് പിന്നാലെ ബുധനാഴ്ച അര്‍ദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. അതിനിടെയാണ് ഉടന്‍ കേസ് വേണ്ടെന്ന തീരുമാനവും. ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ക്കതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.
Comments are closed.