ആണ്‍കുഞ്ഞ് പിറന്ന സന്തോഷം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ച് നടി സംവൃത സുനില്‍
ആണ്‍കുഞ്ഞ് പിറന്ന സന്തോഷം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ച് നടി സംവൃത സുനില്‍. കഴിഞ്ഞ 20നായിരുന്നു കുഞ്ഞ് പിറന്നത്. സംവൃത സുനിലും അഖില്‍ ജയരാജും 2012ലാണ് വിവാഹിതരായത്.
വിവാഹശേഷം ഭര്‍ത്താവിനൊപ്പം സംവൃത സുനിലും അമേരിക്കയിലാണ് സ്ഥിരതാമസമാക്കിയത്. 2015ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. അഗസ്ത്യ എന്നാണ് പേര് നല്‍കിയത്. രണ്ടാമത്തെ മകന് രുദ്ര എന്നാണ് പേര്. തുടര്‍ന്ന് ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
Comments are closed.