ടൊയോട്ട കിര്ലോസ്കര് എംപിവിക്കായി 180 ബുക്കിംഗുകള് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി
ടൊയോട്ട കിർലോസ്കർ മോട്ടോർ അടുത്തിടെ 79.50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഇന്ത്യയിൽ പുതിയ ആഢംബര എംപിവി വെൽഫയർ പുറത്തിറക്കി. ഇതിനോടകം വാഹനത്തിന്റെ മൂന്ന് മാസത്തേക്കുള്ള സ്റ്റോക്ക് വിറ്റുപോയി.
ജാപ്പനീസ് കാർ നിർമ്മാതാക്കൾ CBU യൂണിറ്റായിട്ടാവും വാഹനം രാജ്യത്ത് എത്തിക്കുന്നത്. ഇതുവരെ എംപിവിക്കായി 180 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
വലുപ്പത്തെക്കുറിച്ച് പറഞ്ഞാൽ, വെൽഫയറിന് 4,945 mm നീളവും 1,850 mm വീതിയും 1,895 mm ഉയരവും 3,000 mm വീൽബേസുമാണ്. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ, വെൽഫയറിന് 210 mm നീളവും 20 mm വീതിയും 100 mm ഉയരവും 250 mm വീൽബേസും കൂടുതലാണ്.
രൂപകൽപ്പനയുടെ കാര്യത്തിൽ, ടൊയോട്ട വെൽഫയർ അതിന്റെ ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകൾ കാരണൺ ഒരു എംപിവിയേക്കാൾ ഒരു ആഢംബര വാൻ പോലെ കാണപ്പെടുന്നു. വാഹനത്തിന് പുറത്ത്, പ്രത്യേകിച്ച് മുൻവശത്ത് കൂടുതൽ ക്രോം ഘടകങ്ങൾ നിർമ്മാതാക്കൾ നൽകിയിരിക്കുന്നു.
സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈനാണ്, 17 ഇഞ്ച് ക്രോം അലോയ് വീലുകളിലാണ് എംപിവി ഓടുന്നത്. പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനുമായി വരുന്നതിനാൽ വെൽഫയറിന് ടൊയോട്ടയുടെ ബ്ലൂ എംബ്ലം ലഭിക്കുന്നു.
മൂന്ന് നിരകളുള്ള ആറ് സീറ്റ് എംപിവിയാണ് വെൽഫയർ. മധ്യനിര യാത്രക്കാർക്ക് മികച്ച സുഖസൗകര്യങ്ങൾ നൽകുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ടാമത്തെ വരിയിൽ രണ്ട് പ്ലഷ് VIP സീറ്റുകൾ വാഹനത്തിന് ലഭിക്കുന്നു.
ഹീറ്റിംഗ് കൂളിംഗ് ഫംഗ്ഷനുകളുള്ള സീറ്റുകൾക്ക് ലെഗ് റെസ്റ്റുകളും ഒരു റെക്ലൈനബിൾ ബാക്ക് റെസ്റ്റും ലഭിക്കുന്നു. മധ്യ സീറ്റുകളും മെമ്മറി ഫംഗ്ഷനോടൊപ്പം ഇലക്ട്രികലായി ക്രമീകരിക്കാൻ കഴിയുന്നവയാണ്.
ഡാഷ്ബോർഡിൽ ഘടിപ്പിച്ചിരിക്കുന്ന ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയോടുകൂടിയ 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന 13 ഇഞ്ച് പിൻ എന്റർടൈൻമെന്റ് സ്ക്രീനും വെൽഫയറിന് ലഭിക്കുന്നു.
17 സ്പീക്കർ JBL സൗണ്ട് സിസ്റ്റം, രണ്ട് സൺറൂഫുകൾ, രണ്ടാമത്തെയും മൂന്നാമത്തെയും വരികൾക്കായി സൺ ബ്ലൈന്റുകൾ, 16 നിറത്തിലുള്ള റൂഫ് ആംബിയന്റ് ലൈറ്റിംഗ്, മൂന്ന്-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്ലാമ്പുകൾ, ഹീറ്റഡ് റിയർ-വ്യൂ മിററുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.
സുരക്ഷാ തലത്തിൽ ടൊയോട്ട വെൽഫയറിൽ ഏഴ് എയർബാഗുകൾ, പനോരമിക് വ്യൂ മോണിറ്റർ, വെഹിക്കിൾ ഡൈനാമിക് മാനേജുമെന്റ്, മുൻ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
വെൽഫയറിൽ 2.5 ലിറ്റർ പെട്രോൾ എഞ്ചിൻ രണ്ട് ഇലക്ട്രിക് മോട്ടോറുകളിലേക്ക് ഘടിപ്പിച്ചിരിക്കുന്നു. ഇവ ഒന്നിച്ച് 198 bhp കരുത്തും 235 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ഒരു CVT ഗിയർബോക്സുമായി ഇണചേരുന്നു, ഇത് രണ്ട് ആക്സിലുകളിലേക്കും പവർ അയയ്ക്കുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ, വെൽഫയറിന്റെ എക്സ്-ഷോറൂം വില 79.50 ലക്ഷം രൂപയാണ്. വാഹനം ഇന്ത്യൻ വിപണിയിൽ മെർസിഡീസ് ബെൻസ് V-ക്ലാസിന് എതിരായി മത്സരിക്കുന്നു. 68.4 ലക്ഷം രൂപ പ്രാരംഭ വിലയിൽ എത്തുന്ന V-ക്ലാസിന്റെ വില 81.9 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു.
Comments are closed.