അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം
ദില്ലി: ദില്ലി കലാപത്തിന്റെ പേരില്‍ അമിത് ഷായെ പുറത്താക്കണം എന്ന് രാഷ്ട്രപതിയെ കണ്ട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷം. കൂടാതെ കേന്ദ്രമന്തി അനുരാഗ് താക്കൂറിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടും ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കുകയാണ്.
തുടര്‍ന്ന് അനുരാഗ് താക്കൂറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഇന്നലെ ഇടതുപാര്‍ട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കത്തില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയ്ക്ക് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം സമൂഹത്തെ വിഭജിക്കുന്നു എന്നാരോപിച്ച് തിരിച്ചിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
Comments are closed.