കൊറോണ വൈറസ് : കുവൈറ്റില്‍ മുഴുവന്‍ കത്തോലിക്കാ പള്ളികളും നാളെ മുതല്‍ രണ്ട് ആഴ്ച്ചത്തേക്ക് അടച്ചിടും
കുവൈറ്റ്: കൊറോണ വൈറസിനെത്തുടര്‍ന്ന് കുവൈറ്റില്‍ നാളെ മുതല്‍ രണ്ട് ആഴ്ച്ചത്തേക്ക് മുഴുവന്‍ കത്തോലിക്കാ പള്ളികളും അടച്ചിടാന്‍ തീരുമാനിച്ചതായി വികാരി ജനറല്‍ വ്യക്തമാക്കി. ജനങ്ങള്‍ ഒന്നിച്ചു കൂടുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്നതിനാല്‍ പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന , പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല. മാര്‍ച്ച് പതിനാലിന് ശേഷം ദേവാലയങ്ങള്‍ തുറക്കുന്ന കാര്യം ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്നാണ് ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഏഴ് രാജ്യങ്ങളിലെ പൗരന്മാര് ഇതിനോടകം നേടിയ ടൂറിസ്റ്റം വിസകള്‍ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റം വിസകള്‍ അനുവദിക്കും. ഓണ്‍ അറൈവല്‍ വിസയും ഇ-വിസയും നേരത്തെ നിഷ്കര്ശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം തുടര്‍ന്നും അനുവദിക്കും. ടൂറിസം വിസയില്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കാന്‍ അനുമതിയില്ല.
Comments are closed.