ഭാര്യയെ തീ കൊളുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മംഗളുരുവില്‍ പോലീസ് പിടിയില്‍
കണ്ണൂര്‍: ഭാര്യയെ തീ കൊളുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മംഗളുരുവില്‍ പോലീസ് പിടിയിലായി. സ്വയം തീ കൊളുത്തിയെന്ന് ആശുപത്രിക്കിടക്കയില്‍ മൊഴി നല്കിയ പൊള്ളലേറ്റ ഭാര്യ ഭര്‍ത്താവ് ചെയ്തതാണെന്ന് തിരുത്തിപ്പറഞ്ഞതോടെയാണ് ഭാര്യയെ തീ കൊളുത്തിയശേഷം ഒളിവില്‍ പോയത്. മദ്യപിച്ച് വീട്ടില്‍ എത്തിയ അലവില്‍ കൊമ്പ്രത്ത് വീട്ടില്‍ സന്ദീപ്(33) വഴക്കിനെ തുടര്‍ന്ന് ഭാര്യ രാഖി(25)യുടെ ദേഹത്ത് ടിന്നര്‍ ഒഴിക്കുകയായിരുന്നു.
തുടര്‍ന്ന് ശരീരത്തില്‍ തീ പടര്‍ന്ന രാഖി വീടിന്റെ മുന്‍വശത്തേക്ക് ഓടുകയായിരുന്നു. രാഖിയുടെ കരച്ചില് കേട്ട് എത്തിയ അയല്‍ക്കാരാണ് രാഖിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ മജിസ്ട്രേറ്റിനു മുന്‍പാകെ രാഖി നല്കിയ മൊഴി താന്‍ സ്വയം തീ കൊളുത്തി എന്നായിരുന്നു. എന്നാല്‍, പിന്നീട് സഹോദരി സന്ധ്യയോട് ഭര്‍ത്താവാണ് തീ കൊളുത്തിയതെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിനു മുന്‍പാകെ മൊഴി മാറ്റി നല്‍കുകയായിരുന്നു.
രാഖിയും ദമ്പതികളുടെ ഏകമകള്‍ രണ്ടര വയസ്സുള്ള ആത്മികയും മാത്രമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ആദ്യം മൊഴി നല്‍കിയതെന്നും രാഖി പറഞ്ഞു. അതേസമയം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഖിയെ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാഖി മരിക്കുകയായിരുന്നു.
Comments are closed.