പാകിസ്ഥാനിലെ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന ഭീഷണിയുമായി ഏഷ്യ ഇന്റര്‍നെറ്റ് കോലിഷന്‍
ഇസ്ലാമാബാദ് : പാകിസ്ഥാന് പുതിയതായി കൊണ്ടുവന്ന സിറ്റിസന്‍സ് പ്രൊട്ടക്ഷന്‍ റൂളില്‍ പു:നപരിശോധന നടത്താന്‍ തയ്യാറായില്ലെങ്കില്‍ പാകിസ്ഥാനിലെ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന ഭീഷണിയുമായി ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിര്‍ എന്നീ മുന്‍നിര കമ്പനികള്‍ ഉള്‍പ്പെടുന്ന ഏഷ്യ ഇന്റര്‍നെറ്റ് കോലിഷന്‍ രംഗത്തെത്തി. എന്നാല്‍ നഫെബ്രുവരി ആദ്യം എഐസി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് നിയമങ്ങള്‍ പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് സേവനം എത്തിക്കുന്നത് വളരെ പ്രയാസകരമാക്കുമെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു.
പുതിയ നിയമപ്രകാരം കമ്പനികള്‍ ഇസ്ലാമാബാദില് ഓഫീസ് തുടങ്ങണം ഡാറ്റാ സെര്‍വറുകള്‍ പാകിസ്ഥാനില്‍ തുടങ്ങുകയും വിവരങ്ങള്‍ ശേഖരിക്കുകയും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും വേണം. സര്‍ക്കാരിന് എതിരെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന രാജ്യത്തിന് അകത്തും പുറത്തുമുള്ള പാകിസ്ഥാനികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിയമം പാലിക്കാന്‍ കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ കമ്പനികളുടെ സേവനങ്ങള്‍ വിലക്കുമെന്നും 50 കോടി പാകിസ്ഥാന് രൂപ പിഴയായി നല്‍കേണ്ടി വരുമെന്നും നിയമം പറയുന്നുണ്ട്.
Comments are closed.