നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തുവെന്ന് വെളിപ്പെടുത്തി പിടിയിലായ അധോലോക തലവന്‍ രവി പൂജാരി
ബെംഗളുരു: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി ചോദ്യം ചെയ്യവെ നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തുവെന്ന് സമ്മതിച്ചിരിക്കുകയാണ്.
സെനഗലില്‍ നിന്ന് പിടിയിലായ രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ബെംഗളൂരുവില്‍ വെച്ച് ചോദ്യം ചെയ്യുമ്പോള്‍ ലീന മരിയ പോളില്‍ നിന്ന് പണം തട്ടുന്നതിനു വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും പൂജാരി ടോമിന് തച്ചങ്കരിയോട് സമ്മതിച്ചു. തുടര്‍ന്ന് രവി പൂജാരിയെ കേരളത്തിലേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
നിലവില്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി. കര്‍ണാടക പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അറിവ്.
Comments are closed.