മന്ത്രവാദി നടിച്ച് യുവതിയുടെ 27 കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: മന്ത്രവാദിയെന്ന് നടിച്ച് യുവതിയുടെ 27 കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 20ന് രാമമൂര്‍ത്തി നഗര്‍ എന്‍ആര്‍ഐ ലേഔട്ട് സ്വദേശി ഗീത പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നാഗരാജ്, സായി കൃഷ്ണ, പെരുമാള്‍, മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ പൂജാരിയാണെന്നും ദൈവിക സിദ്ധിയുണ്ടെന്നും അവകാശപ്പെട്ട നാഗരാജ് കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും പറഞ്ഞ് 2009ല്‍ ഭര്‍ത്താവ് മരിച്ച ശേഷം 2014ല്‍ സുഹൃത്താണ് പ്രധാനപ്രതിയായ നാഗരാജിനെ പരിചയപ്പെടുത്തിയത്.

തുടര്‍ന്ന് യുവതിയ്ക്കും മൂന്നുമക്കള്‍ക്കും അകാല മരണം സംഭവിക്കുമെന്നും ഇതൊഴിവാക്കാന്‍ പൂജകള്‍ നടത്തണമെന്നും ഇയാള്‍ നിര്‍ദ്ദേശിച്ചു. സ്വത്തുക്കള്‍ കൈവശം വെക്കരുതെന്ന് പറഞ്ഞ ഇയാള്‍ സ്വത്ത് വിറ്റ് പണം ഏല്‍പ്പിക്കാനും പ്രശ്‌നകാലം കഴിയുമ്പോള്‍ പണം തിരികെ ഏല്‍പ്പിക്കാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ച യുവതി സ്വത്തുക്കള്‍ വിറ്റ് അഞ്ചു കോടി രൂപയും മൂന്ന് കിലോ സ്വര്‍ണവും ഇയാള്‍ നല്‍കിയതായി പൊലീസ് വ്യക്തമാക്കി.

Comments are closed.