അസംസ്കൃത എണ്ണവില ആഗോള വിപണിയില്‍ കുത്തനെ ഇടിഞ്ഞു
റിയാദ്: കൊറോണ വൈറസിനെത്തുടര്‍ന്ന് അസംസ്കൃത എണ്ണവില ആഗോള വിപണിയില്‍ കുത്തനെ ഇടിഞ്ഞു. സൗദി അറേബ്യയുടെ െചെനയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ അടുത്ത മാസം അഞ്ച് ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നാണ് നിഗമനം. തുടര്‍ന്ന് ആഗോള വിപണിയില്‍ അമേരിക്കന്‍ ക്രൂഡ് ഓയിലിന്റെ വില 14 ശതമാനമാണ് കഴിഞ്ഞ മാസം ഇടിഞ്ഞത്. 2011 മേയിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില 50 ഡോളറായി. അതേസമയം സൗദി അറേബ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യം. ഏഷ്യയാണ് സൗദിയുടെ പ്രധാന വിപണി. ചൈനയിലേക്ക് മാത്രം പ്രതിദിനം 18- 20 ലക്ഷം ബാരല്‍ വരെയാണ് സൗദി അറേബ്യയുടെ കയറ്റുമതി.
എന്നാല്‍ മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയും പുറമെനിന്ന് കൂട്ടായ്മയെ പിന്തുണക്കുന്നവരും യോഗം ചേരുന്നുണ്ട്. ഉല്പാദനം കുറയ്ക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. വില ഇടിയാതിരിക്കാന്‍ 1.7 ദശലക്ഷം ബാരലാണ് ഒപെക് രാജ്യങ്ങള്‍ ഉല്പാദിപ്പിക്കുന്നത്.
Comments are closed.