കൊറോണ വൈറസ് : ഇറ്റലിയില്‍ കുടുങ്ങി 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ; പാവിയാ സര്‍വകലാശാലയില്‍ മാത്രം 15 പേര്‍ക്കോളം രോഗം കണ്ടെത്തി
ജയ്പൂര്‍: കൊറോണ വൈറസിനെത്തുടര്‍ന്ന് ഇറ്റലിയില്‍ കുടുങ്ങിയിരിക്കുകയാണ് 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. എന്നാല്‍ 17 പേര് കൊല്ലപ്പെട്ട ഇറ്റലിയിലെ വടക്കന്‍ നഗരമായ ലൊംബാര്‍ഡിയിലെ സര്‍വകലാശാല നഗരമായ പാവിയയില്‍ ഒരാഴ്ചയായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. എത്രയും വേഗത്തില്‍ തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ എസ്ഒഎസ് അയച്ചു. ഏതാനും പേര് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പല വിമാനങ്ങളും യാത്രകള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു.
തുടര്‍ന്ന് സര്‍വകലാശാലയില്‍ മാത്രം ഏകദേശം 15 പേര്‍ക്കോളം രോഗം കണ്ടെത്തിയിരിക്കുകയാണ്. പാവിയയില്‍ കുടുങ്ങിയിരിക്കുന്ന 85 പേരില്‍ കേരളത്തില്‍ നിന്നുള്ള നാലു പേരുണ്ട്. തമിഴ്നാട്ടില്‍ നിന്നും 15 പേര്, ഡല്‍ഹിയില്‍ നിന്നും രണ്ടുപേര്‍ രാജസ്ഥാന്, ഗുര്‍ഗോണ്‍, ഡറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും.
ഏറ്റവും കൂടുതല്‍ പേര് തെലുങ്കാനയില്‍ നിന്നുമാണ്. 25 പേര്, കര്‍ണാടകത്തില്‍ നിന്നും 20 പേരും കുടുങ്ങിയിട്ടുണ്ട്. അതേസമയം കൊറോണ നിയന്ത്രണം മൂലം കടകളില്‍ പലയിടത്തും ആഹാര സാധനങ്ങള്‍ പെട്ടെന്ന് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും തങ്ങളെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി കേന്ദ്ര ഇടപെടല്‍ വേണമെന്നും കുട്ടികള്‍ പറയുന്നു.
Comments are closed.