ലോകത്താകമാനം വ്യാപിക്കുന്ന കൊറോണ വൈറസ് ഇതിനകം തന്നെ 64 രാജ്യങ്ങളില്‍ മരണ സംഖ്യ മൂവായിരത്തിലെത്തി
ബീജിംഗ്: ലോകത്താകമാനം വ്യാപിക്കുന്ന കൊറോണ വൈറസ് ഇതിനകം തന്നെ 64 രാജ്യങ്ങളിലായപ്പോള് മരണ സംഖ്യ മൂവായിരത്തിലെത്തിയിരിക്കുകയാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന (2870), ദക്ഷിണ കൊറിയ(17), ഇറ്റലി (29), ഇറാന് (43), ജപ്പാന്(6), ഫ്രാന്‍സ്(2), ഹോങ്കോംഗ്(2),? അമേരിക്ക(1), തായ്വാന്(1), ആസ്ട്രേലിയ (1), ഫിലിപ്പൈന്‍സ് (1) എന്നീ രാജ്യങ്ങളിലാണ് കോറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ ആറ് പേര് കൊറോണ ബാധിച്ച് മരിച്ചു.
ചൈനയില്‍ മരണനിരക്ക് കുറകുറയുന്നുണ്ടെങ്കിലും ദക്ഷിണകൊറിയയിലും ഇറ്റലിയിലും ഇറാനിലും വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ചൈന- 79,827, ദക്ഷിണ കൊറിയ- 3526,ഡയമണ്ട് പ്രിന്‍സസ് കപ്പല്‍ -705 , ഇറാന്- 593, ജപ്പാന്- 241, സിംഗപ്പൂര്‍- 102 ,ഫ്രാന്‍സ്- 100, ഹോങ്കോംഗ്- 95 , ജര്‍മ്മനി- 79, യു.എസ്- 69, സ്പെയിന്- 59, കുവൈറ്റ്- 45, തായ്ലന്ഡ്- 42, ബഹ്റൈന്‍- 41, തായ് വാന്‍- 39, ഓസ്ട്രേലിയ- 25, മലേഷ്യ- 25,യു.കെ- 23, യു.എ.ഇ- 21, കാനഡ- 20,സ്വിറ്റ്സര്‍ലന്‍ഡ്- 19, വിയറ്റ്നാം- 16, നോര്‍വേ- 15,ഇറാഖ്- 13, സ്വീഡന്- 13, ഓസ്ട്രിയ- 10,മക്കാവോ- 10
Comments are closed.