നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : ഒന്നാം പ്രതിയായ എസ്.ഐ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതിയായ എസ്.ഐ വി.കെ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, ഈ ഉദ്യോഗസ്ഥനെ വീണ്ടും അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കുന്നതാണ്. അതേസമയം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഒന്നാം പ്രതിയായ എസ് ഐയുടെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ക്കാനാണ് സാധ്യതയുള്ളത്.
Comments are closed.