ദിവസവും 5 ജിബി ഡാറ്റ നല്കുന്ന പ്ലാനുമായി ബിഎസ്എന്എല്
വോഡഫോൺ ഐഡിയ സർക്കാരിനോട് 1ജിബി ഡാറ്റയ്ക്ക് 35 രൂപ നിരക്കിലേക്ക് താരിഫ് ഉയർത്തണമെന്ന് ആവശ്യപ്പെടുമ്പോൾ ബിഎസ്എൻഎൽ 1 ജിബി 2 ജി / 3 ജി ഡാറ്റ വെറും 1.24 രൂപയ്ക്കാണ് നൽകുന്നത്. ബിഎസ്എൻഎൽ ദിവസവും 5 ജിബി ഡാറ്റ നൽകുന്നൊരു പ്ലാൻ പ്രഖ്യാപിച്ചു. 551 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ ഡാറ്റ-ഓൺലി റീചാർജ് ആണ്. അത് പ്രതിദിനം 5 ജിബി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്നു.
551 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ഓൺലി പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. ഈ 90 ദിവസത്തേക്കുമായി ഉപയോക്താക്കൾക്ക് മൊത്തത്തിൽ 450 ജിബി 2 ജി / 3 ജി ഡാറ്റ ലഭിക്കുന്നു. ഇതൊരു ഡാറ്റ ഓൺലി പ്ലാൻ ആയതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് വോയ്സ് കോളിംങോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭിക്കില്ല. കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്.
സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ ഒന്നും തന്നെ ഇപ്പോൾ വരിക്കാർക്ക് ദീർഘകാല വാലിഡിറ്റിയുള്ള ഡാറ്റ പ്ലാനുകൾ നൽകുന്നില്ല. 51 ദിവസത്തെ വാലിഡിറ്റിയുള്ള 251 രൂപ ഡാറ്റാ പാക്കാണ് റിലയൻസ് ജിയോയ്ക്കുള്ളത്, എയർടെൽ, വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയുള്ള ഡാറ്റ പായ്ക്കുകൾ മാത്രമേ ഉള്ളു. ഇതിൽ നിന്നും വ്യത്യസ്തമായി ബിഎസ്എൻഎൽ നിലവിൽ 97 രൂപയിൽ തുടങ്ങി 998 രൂപവരെയുള്ള നിരക്കുകളിൽ വിവിധ വാലിഡിറ്റി കാലയളവിലേക്കായി ഡാറ്റ ഓൺലി പ്ലാനുകൾ നൽകുന്നുണ്ട്.
ബിഎസ്എൻഎല്ലിന്റെ ഡാറ്റ ഓൺലി പ്ലാനുകൾ വിവിധ വാലിഡിറ്റി കാലയളവിലേക്കായി വരുന്ന പ്ലാനുകളാണ്. 97 രൂപ, 198 രൂപ, 318 രൂപ, 551 രൂപ, 998 രൂപ എന്നിവയാണ് ബിഎസ്എൻഎൽ ഇപ്പോൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്ന ഡാറ്റ പായ്ക്കുകൾ. 551 രൂപ പ്ലാൻ നിരവധി സർക്കിളുകളിൽ ലഭ്യമാണ്. നിങ്ങളുടെ സർക്കിളിൽ ഇത് ലഭ്യമാണോ എന്നറിയാൻ ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
240 ദിവസത്തെ വാലിഡിറ്റിയുള്ള ഡാറ്റ ഓൺലി പ്ലാൻ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ടെലികോം സേവന ദാതാവാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിന്റെ ലോംഗ്-വാലിഡിറ്റി പ്ലാൻ 998 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റ 240 ദിവസത്തേക്ക് ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാനിലൂടെ 480 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക.
998 രൂപ പ്ലാനിൽ ബിഎസ്എൻഎൽ ഒരു ലിമിറ്റഡ് പീരിയഡ് ഓഫറും ഉപയോക്താക്കൾക്ക് ഇപ്പോൾ നൽകുന്നുണ്ട്. മാർച്ച് 31 വരെയാണ് കമ്പനിയുടെ ലിമിറ്റഡ് പീരിയഡ് ഓഫർ ഉള്ളത്. ഈ കാലയളവിൽ 998 രൂപ പ്ലാൻ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 30 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും. അതായത് ഈ കാലയളവിൽ ഡാറ്റ ഓൺലി പ്ലാൻ ആക്ടിവേറ്റ് ചെയ്താൽ മൊത്തത്തിൽ 270 ദിവസത്തെ വാലിഡിറ്റി നേടാൻ സാധിക്കും.
ഈ വർഷത്തെ ഹോളി ദിനത്തിൽ ബിഎസ്എൻഎൽ പുതിയ ഓഫറുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ എല്ലാ വലിയ ഉത്സവങ്ങൾക്കും കമ്പനി പ്രമോഷണൽ ഓഫറുകൾ കൊണ്ടുവരാറുണ്ട്. 1,999 രൂപ വാർഷിക പ്ലാനിൽ ഇത്തരമൊരു പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ 60 ദിവസത്തെ അധിക വാലിഡിറ്റി നിലവിൽ നൽകുന്നുണ്ട്.
Comments are closed.