കൊറോണ വൈറസ് : സൗദിയില്‍നിന്ന് മെഡിക്കല്‍, ലാബ് ഉല്‍പ്പന്നങ്ങള്‍ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് വിലക്ക്
റിയാദ്: സൗദിയില്‍നിന്ന് മെഡിക്കല്‍, ലാബ് ഉല്‍പ്പന്നങ്ങള്‍ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. മാസ്ക്കുകള്‍ക്കു ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാസ്ക്കുകള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് വിവരം. രോഗവ്യാപനം തടയുന്നതിന് ഉപയോഗിക്കുന്ന വസ്ത്രം, മാസ്ക്കുകള്‍, മെഡിക്കല്‍ സ്യൂട്ടുകള്‍, കണ്ണടകള്‍, മുഖാവരണം എന്നിവ വാണിജ്യാവശ്യത്തിനു കയറ്റി അയക്കുന്നതാണ് വിലക്കിയിരിക്കുന്നത്.
ഒപ്പം വ്യക്തികള്‍ ഇത് വിദേശത്തേക്ക് കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. എന്നാല്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇത് കൈവശം വയ്ക്കാവുന്നതാണ്. തുടര്‍ന്ന് വിലക്കുള്ള ഉല്‍പ്പന്നങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. കൂടാതെ വൈറസിനെ പ്രതിരോധിക്കുന്ന മാസ്ക്കുകളുടെ വില നിയന്ത്രിക്കാനും ക്ഷാമം അനുഭവപ്പെടാതിരിക്കാനും വാണിജ്യ മന്ത്രാലയം നടപടി തുടങ്ങിയിരിക്കുകയാണ്.
Comments are closed.