വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ഒളിവിലായിരുന്ന ആര്.എസ്.എസ് നേതാവ് പിടിയില്‍
തിരുവനന്തപുരം: വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ഒളിവിലായിരുന്ന ആര്.എസ്.എസ് നേതാവ് പത്തു വര്‍ഷത്തിന് ശേഷം പിടിയിലായി. തിരുവനന്തപുരം മണികണ്ഠേശ്വരത്ത് വച്ച് ആര്.എസ്.എസ് നേതാവായ ആസം അനിയാണ് പിടിയിലായത്. അതേസമയം കേസിലെ 14-ാം പ്രതിയായിരുന്നു പിടിയിലായ അനി.
കേസില്‍ മൊത്തം 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 11 പ്രതികള്‍ക്ക് കോടതി ഇരട്ടജീവപരന്ത്യം ശിക്ഷ വിധിച്ചു. കേസില്‍ ഒരാളെ വെറുതെ വിട്ടിരുന്നു. 2008 ഏപ്രില്‍ ഒന്നിന് കൈതമുക്ക് പാസ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ വച്ചാണ് ഡിവൈഎഫ്ഐ നേതാവ് വിഷ്ണുവിനെ അനി ഉള്‍പ്പെടുന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയത്. ആര്.എസ്.എസ് നേതാക്കളെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടെ പല കേസുകളിലും വിഷ്ണു പ്രതിയായിരുന്നു.
Comments are closed.