തൃത്താല സാന്ത്വന ചികിത്സകേന്ദ്രമായ സ്നേഹനിലയത്തില്‍ മൂന്നു വര്‍ഷത്തിനിടയില്‍ മരിച്ചത് 21 അന്തേവാസികള്‍ ആരോഗ്യവകുപ്പ്
പാലക്കാട്: തൃത്താല സാന്ത്വന ചികിത്സകേന്ദ്രമായ സ്നേഹനിലയത്തില്‍ മൂന്നു വര്‍ഷത്തിനിടയില്‍ മരിച്ചത് 21 അന്തേവാസികളാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. എന്നാല്‍ സ്നേഹനിലയത്തിന് ഗ്രാമപഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ അനുമതി ഇല്ലെന്നും തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. അതേസമയം ഇവിടുത്തെ അന്തേവാസി സിദ്ദിഖ് ചൊവ്വാഴ്ചയാണ് തൃശ്ശുരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് സിദ്ദിഖിന്റെ മരണ കാരണമെന്നാണ് പോസ്റ്റോമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. തുടര്‍ന്ന് സിദ്ദിഖ് മര്‍ദ്ദനമേറ്റ് മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സിദ്ദിഖിനെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്നും കൂടുതല്‍ ബന്ധുക്കളില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ തീരുമാനമെടുക്കൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞമാസം 20ന് സിദ്ദിഖിനെ വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി ബന്ധുക്കള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് 29നാണ് മര്‍ദ്ദനമേറ്റെന്ന പരാതി തൃത്താല പൊലീസിന് ലഭിക്കുന്നത്. അതേസമയം തൃശ്ശൂരിലെ ചികിത്സാരേഖകള്‍ കൂടി പരിശോധിക്കണമെന്നാണ് പൊലീസ് നിലപാട്. കൂടുതല്‍ ബന്ധുക്കളില്‍ നിന്നും വിശദമായ മൊഴിയെടുക്കും.
ഇപ്പോള്‍ ക്രൂരമര്‍ദ്ദനത്തിന് മാത്രമാണ് കേസ്സെടുത്തിരിക്കുന്നത്. മാനസിക നില തെറ്റിയ അന്തേവാസികളോട് പലപ്പോഴും ബലപ്രയോഗം നടത്തേണ്ടിവരാറുണ്ടെന്ന് അറസ്റ്റിലായ മുഹമ്മദ് നബീല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മര്‍ദ്ദിക്കാറില്ലെന്നും മൊഴിനല്‍കിയതിനാല്‍ യാഥാര്‍ത്ഥ്യമറിയാന്‍ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
Comments are closed.