ഡല്‍ഹിയില്‍ ഒരാള്‍ക്കു കൂടി കൊറോണ ; ഇതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 31 ആയി
ന്യുഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 31 ആയി. തായ്ലാന്ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം തിരിച്ചെത്തിയ വെസ്റ്റ് ഡല്‍ഹിയിലെ ഉത്തം നഗര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഇന്ത്യയില്‍ 30,000 ഓളം പേര് നിരീക്ഷണത്തിലാണെന്നും തലസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളും ഈ മാസം മൂഴുവന്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്ത മൂന്നു പേരും സുഖം പ്രാപിക്കുകയും 28 പേര് ചികിത്സയിലുമാണ്.
ഒഡീഷയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഐറീഷ് പൗരന് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. കൂടാതെ ഭൂട്ടാനിലും ആദ്യമായി കൊറോണ സ്ഥിരീകരിച്ചു. ലോകത്താകെ ഇതുവരെ 3,345 പേരാണ് മരിച്ചത്. 98,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ 114 പേര്‍ക്ക് കൂടി വെള്ളിയാഴ്ച രോഗം സ്ഥിരികരിച്ചിരുന്നു.
Comments are closed.