അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന നിശബ്ദം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന നിശബ്ദം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്‌പെന്‍സ് ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ ആര്‍ മാധവന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തില്‍ സംസാരിക്കാനാകാത്ത ചിത്രകാരിയായിട്ടാണ് അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊന വെങ്കട് എഴുതിയ തിരക്കഥയില്‍ ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

Comments are closed.