കൊവിഡ് 19 : സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രി
ദില്ലി: രാജ്യത്ത് 31 പേര്‍ക്കാണിതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്. കരസേന 1500 പേര്‍ക്കുള്ള കരുതല്‍ കേന്ദ്രങ്ങള്‍ തുറന്നു. സൈനികരും സൈനിക കേന്ദ്രങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം. സേനാ കേന്ദ്രങ്ങളിലെ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും വ്യക്തമാക്കി.
അതേസമയം അടിയന്തിര മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം, ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയില്‍ ഒരാഴ്ചയ്ക്കിടെ 4600 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.
എന്നാല്‍ ചൈനയില്‍ മാത്രം 3015 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാനില്‍ 24 മണിക്കൂറിനിടെ 1200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 124 പേരാണ് രോഗം ബാധിച്ച് ഇറാനില്‍ മരിച്ചത്. അതേസമയം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 8.3 ബില്ല്യണ്‍ ഡോളര്‍ അനുവദിച്ച് കൊണ്ടുള്ള അടിയന്തിര ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പിട്ടു. വെള്ളിയാഴ്ച മാത്രം 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്രാന്‍സില്‍ ചിലയിടങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments are closed.