ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് ബേണ്‍മൗത്തിനെ നേരിടും
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആന്‍ഫീല്‍ഡില്‍ വൈകിട്ട് ആറിന് നടക്കുന്ന പോരാട്ടത്തില്‍ ലിവര്‍പൂള്‍ ഇന്ന് ബേണ്‍മൗത്തിനെ നേരിടും. പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫോഡിനോടും എഫ്എ കപ്പില്‍ ചെല്‍സിയോടും തോറ്റിരുന്നു ലിവര്‍പൂള്‍. കളിച്ച 28 മത്സരങ്ങളില്‍ 79 പോയിന്റുമായാണ് ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്.
അതേസമയം ബേണ്‍മൗത്ത് 18-ാം സ്ഥാനക്കാരാണ്. 28 കളിയില്‍ 27 പോയിന്റേ ടീമിനുള്ളൂ. 37 പോയിന്റുള്ള ആഴ്സണല്‍ പത്താംസ്ഥാനത്തും 40 പോയിന്റുമായി ടോട്ടനം ഏഴാമതുമാണുള്ളത്. അതേസമയം മറ്റ് മത്സരങ്ങളില്‍ ആഴ്സനല്‍ വെസ്റ്റ്ഹാമിനെയും ടോട്ടനം ബേണ്‍ലിയെയും നേരിടുന്നതാണ്.
Comments are closed.