ഭാരവാഹി നിര്‍ണയത്തില്‍ മുരളീധര പക്ഷത്തിനു മാത്രമാണു പരിഗണന കിട്ടിയതെന്ന് കൃഷ്ണദാസ് പക്ഷം
തിരുവനന്തപുരം : ഭാരവാഹി നിര്‍ണയത്തില്‍ മുരളീധര പക്ഷത്തിനു മാത്രമാണു പരിഗണന കിട്ടിയതെന്നു ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കു പരാതി നല്‍കിയിരിക്കുകയാണ്. ജനറല്‍ സെക്രട്ടറി പദത്തിലേക്കു കൃഷ്ണദാസ് പക്ഷത്തു നിന്ന് എം.ടി.രമേശിനെ മാത്രമാണു പരിഗണിച്ചത്. അതേസമയം മറ്റു 3 ജനറല്‍ സെക്രട്ടറിമാരും വി.മുരളീധരനെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പു വരെ നിലവിലെ സ്ഥിതി തുടരാനാണു ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.
അതുവരെ ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ എം.ടി. രമേശ്, എ.എന്‍.രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന് എന്നിവരോടു നിര്‍ദേശിച്ചേക്കും. എന്നാല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ ചുമതല ഏറ്റെടുക്കൂ എന്ന നിലപാടിലാണ് നേതാക്കള്‍. അതേസമയം മുന്‍ ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും പുതിയ പട്ടികയില്‍ വൈസ് പ്രസിഡന്റുമാരായി. പട്ടിക വന്നതിനു പിന്നാലെ എം.ടി. രമേശും ജെ.പി.നഡ്ഡയുമായി ഫോണില്‍ സംസാരിച്ചു.
വക്താവിന്റെ പദവി ഏറ്റെടുക്കാനില്ലെന്നു കാണിച്ചു സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനു കത്തു നല്കിയ മറ്റൊരു മുതിര്‍ന്ന നേതാവായ എം.എസ്.കുമാറും പിന്നോട്ടില്ലെന്ന അവസ്ഥയിലാണ്. അതേസമയം അനുനയ നീക്കങ്ങള്‍ തുടരുമെന്നു മുതിര്‍ന്ന സംസ്ഥാന നേതാവു പ്രതികരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റായി നോബിള്‍ മാത്യുവിനെയും എറണാകുളം ജില്ലാ പ്രസിഡന്റായി എസ്.ജയകൃഷ്ണനെയും നിയമിച്ചിരുന്നു.
Comments are closed.