അധികാരം ഉറപ്പിക്കാനായി സൗദി രാജകുടംബത്തിലെ മൂന്നുപേരെ തടവിലാക്കി സൗദി കിരീടാവകാശി

ജിദ്ദ : അധികാരം ഉറപ്പിക്കുന്നതിനായി സൗദി രാജകുടംബത്തിലെ മൂന്നുപേരെ വഞ്ചനാക്കുറ്റം ചുമത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് തടവിലാക്കിയതായി വിവരം. എന്നാല്‍ ഇവരില്‍ രണ്ടുപേര്‍ സൗദി രാജകുടുംബത്തിലെ പ്രധാന അംഗങ്ങളാണ്. തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്റെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസിസ് അല്‍ സൗദ്, രാജാവിന്റെ സഹോദരീപുത്രനായ മുഹമ്മദ് ബിന്‍ നയെഫ് എന്നിവരെ വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടു പോയതായാണ് വിവരം.

എന്നാല്‍ സ്വന്തം ഉയര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവരെ രാജകുമാരന്‍ മുഹമ്മദ് ജയിലിടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയാണ്. ഇപ്പോഴത്തെ നടപടി അദ്ദേഹത്തിന്റെ ശക്തിപ്രകടമാക്കാന്‍ വേണ്ടിയും ഒപ്പം രാജകുടുംബാഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള സന്ദേശവുമാണ്, എന്നാണ് യു.എസ് നയതന്ത്രജ്ഞ ഉദ്യോഗസ്ഥയായ ബെക്കാ വാസര്‍ വ്യക്തമാക്കുന്നത്. അതേസമയം അധികാരം കൈപ്പിടിയിലാക്കാനൊരുങ്ങുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈയടുത്ത് സൗദിയിലെ ആക്ടിവിസ്റ്റുകളെയും ഭരണകൂടവിമര്‍ശകരെയും തടവിലാക്കിയിരുന്നു.

Comments are closed.