കൊറോണ വൈറസ് : ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഈ മാസം 31 വരെ താല്‍ക്കാലിക വിലക്ക്
കൊച്ചി : കൊറോണ വൈറസിനെത്തുടര്‍ന്ന് ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഈ മാസം 31 വരെ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. തുടര്‍ന്ന് വിദേശ വിനോദ സഞ്ചാര കപ്പലുകള്‍ക്കു (ക്രൂസ് ഷിപ്) കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പ്രഖ്യാപിച്ച വിലക്ക് ഇന്നലെത്തന്നെ പ്രാബല്യത്തില്‍ വന്നതോടെ കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ ഒരു തുറമുഖത്തും ക്രൂസ് ഷിപ്പുകള്‍ക്ക് എത്താനാവില്ല.
അതേസമയം ക്രൂസ് ഷിപ്പുകളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നായിരുന്ന കേരളത്തിന്റെ ടൂറിസം വരുമാനത്തിലും ഇതു മൂലം ഗണ്യമായ കുറവ് വരും. എന്നാല്‍ ഷിപ്പിങ് മന്ത്രാലയം വിലക്കു പ്രഖ്യാപിക്കും മുന്‍പു തന്നെ കൊച്ചി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ കൊറോണ പരിശോധന നടത്തിയ ശേഷമാണു സഞ്ചാരികളെ കപ്പലുകളില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നത്. കൊറോണ വ്യാപന ഭീതിയാല്‍ നേരത്തെ തന്നെ പ്രതിസന്ധിയിലായ ടൂറിസം മേഖല ഇതോടെ കൂടുതല്‍ ആശങ്കയിലാവുകയും ചെയ്തു.
Comments are closed.