യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാമെന്ന് ഔദ്യോഗിക അറിയിപ്പ്
മുംബൈ: യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാമെന്ന് ശനിയാഴ്ച അര്‍ധ രാത്രി ട്വീറ്റിലുടെ യെസ് ബാങ്ക് ഔദ്യോഗിക അറിയിപ്പ് നല്കി. അതേസമയം ബാങ്കിന്റെ ബോര്‍ഡിനെ പിരിച്ചുവിട്ടുകൊണ്ടാണ് വ്യാഴാഴ്ച ആര്‍ബിഐ നിയന്ത്രണം ഏറ്റെടുത്തത്. തുടര്‍ന്ന് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ ഒരു മാസം അമ്പതിനായിരം രൂപ വരെ മാത്രമേ പിന്‍വലിക്കാവൂ എന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
‘യെസ് ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യെസ് ബാങ്ക് എടിഎമ്മുകളില്‍ നിന്നോ, മറ്റ് എടിഎമ്മുകളില്‍ നിന്നോ പണം പിന്‍വലിക്കാം ..’ എന്നായിരുന്നു ഔദ്യോഗിക ട്വീറ്റ്. ആര്‍ബിഐ നിയന്ത്രണം ഏറ്റെടുത്തുവെന്ന് പ്രഖ്യാപനം ഉണ്ടായതോടെ ആശങ്കയിലായ ഉപഭോക്താക്കള്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ പണം എടുക്കാനായി തടിച്ചു കൂടിയിരുന്നു. എന്നാല്‍ ഒരൊറ്റ യെസ് ബാങ്ക് എടിഎമ്മുകളിലും പണം ഉണ്ടായിരുന്നില്ല.
നിലവില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളും നിര്‍ത്തിയിരുന്നു. എന്നാല്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്ന് ആര്‍ബിഐ യെസ് ബാങ്ക് അഡ്മിനിസ്ട്രേറ്ററ്റായി നിയമിച്ച മുന്‍ എസ്ബിഐ സിഎഫ് ഒ കൂടിയായ പ്രശാന്ത് കുമാര്‍ അറിയിച്ചിരുന്നു.
Comments are closed.