കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് : 8 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ആര്‍ടിഒയുടെ കാണിക്കല്‍ നോട്ടിസ്
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബുധനാഴ്ച നടത്തിയ മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ടു കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും സ്വകാര്യ ബസിനും എതിരെ മോട്ടര്‍ വാഹന വകുപ്പും ജീവനക്കാര്‍ക്ക് എതിരെ കെഎസ്ആര്‍ടിസിയും നടപടി ആരംഭിച്ചിരിക്കുകയാണ്. തുടര്‍ന്ന് ബസുകള്‍ വഴിമുടക്കി നിര്‍ത്തിയിട്ടതിനു 18 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടിസ് നല്കി.
കൂടാതെ സ്വകാര്യ ബസിന് എതിരെയും പെര്‍മിറ്റ് ലംഘനവുമായി ബന്ധപ്പെട്ടു ഉടമയ്ക്കും നോട്ടിസ് നല്‍കിയിരിക്കുകയാണ്. കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്കാന് 14 ദിവസം സാവകാശമുണ്ട്. വിശദീകരണം കേട്ട ശേഷമാകും നടപടികള്‍. ലൈസന്‍സുകള്‍ ഒന്നു മുതല്‍ 6 മാസം വരെ സസ്പെന്‍ഡ് ചെയ്യാന്‍ നിയമ വ്യവസ്ഥയുണ്ട്. അതേസമയം സംഭവത്തില്‍ ഉത്തരവാദികളായ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് നടപടികള്‍ തുടരുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന് വ്യക്തമാക്കി.
Comments are closed.