താനെയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
താനെ: താനെയിലെ നാര്‍പോളി ഭിവാന്തിയില് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തുല്‍സി റാം ചാവന്‍ എന്ന യുവാവിന്റെ മൃതദേഹമായിരുന്നു കണ്ടെത്തിയത്. എന്നാല്‍ റാം ചവാന്റെ സഹോദരന്റെ ആത്മാവാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നാണ് അയല്‍വാസിയായ യുവതി പോലീസിന് നല്കിയ മൊഴി. മാതാപിതാക്കളുടെ മരണത്തിന് ശേഷം സഹോദരനോട് ഒപ്പമാണ് റാം ചാവന്‍ താമസിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി രണ്ടാം തീയതി റാമിന്റെ സഹോദരനും മരിച്ചിരുന്നു. അല്‍വാസിയായ യുവതിയോട് തന്നെ സഹോദരന്റെ ആത്മാവ് ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് റാം പറഞ്ഞിരുന്നു. താന്‍ ഉറങ്ങുന്ന സമയം സഹോദരന്റെ ആത്മാവ് ആക്രമിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു റാം അയല്‍വാസിയോട് പറഞ്ഞത്. തുടര്‍ന്ന് തന്റെ വീട്ടില്‍ കിടന്നോളാന്‍ അയല്‍വാസി റാമിനോട് പറഞ്ഞു. എന്നാല്‍ പുറത്തേക്ക് പോയ റാം പിന്നീട് തിരികെ എത്തിയില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments are closed.