വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്കി
തെലങ്കാന: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്കി. കേസിലെ രണ്ടാം പ്രതിയായ ചെന്നകേശുവുലുവിന്റെ ഭാര്യയാണ് പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതേസമയം ഇരുവരും സുഖമായിരിക്കുന്നതായി ഡോക്ടര്‍ അറിയിച്ചു.
ഇരുവരുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഒരു എന്‍.ജി. ഒ സംഘടന രംഗത്തെത്തി. കഴിഞ്ഞ നവംബര്‍ 26നായിരുന്നു ചെന്നകേശുവുലുവും സംഘവുംവെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്. പിന്നീട് യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് പ്രതികള്‍ നാലുപേരും പോലീസ് പിടിയിലായി. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടക്കുന്നതിനിടയില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
Comments are closed.