കൊവിഡ് 19 : ആഗോള ഓഹരിവിപണിയില്‍ വന്‍ ഇടിവ്

ന്യൂയോര്‍ക്ക്: കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ആഗോള ഓഹരിവിപണിയില്‍ വന്‍ ഇടിവുണ്ടായി. അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് 2200 പോയിന്റുകളാണ് ഇടിഞ്ഞത്. ക്രൂഡ് വില താഴേക്ക് പോയതും സൂചികകളെ പ്രതികൂലമായി ബാധിച്ചു. നാസ്ഡാക് 6.57 ശതമാനമാണ് ഇടിഞ്ഞത്. യൂറോപ്പിലെ മുന്‍നിരസൂചികകളായ ഫ്രാന്‍സിന്റെ കാക് സൂചിക 8.39 ശതമാനവും ജര്‍മനിയുടെ ഡാക്‌സ് ഇന്‍ഡക്‌സ് 7.94 ശതമാനവും ഇടിഞ്ഞിരുന്നു.

അതേസമയം യുകെയുടെ ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക് എക്‌സ്‌ചേഞ്ച് 7.69 ശതമാനവും ഇടിഞ്ഞു. എന്നാല്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ ഷാങ്ഹായ് കോംപോസിറ്റ് 0.62 ശതമാനത്തിന്റെ നേട്ടം ഇന്ന് കൈവരിച്ചിട്ടുണ്ട്. ജപ്പാനിലെ നിക്കി സൂചികയും ഹോങ്കോങ്കിലെ ഹാങ്‌സെങ് സൂചികയും നേട്ടത്തില്‍ തന്നെയാണുള്ളത്.

Comments are closed.