കൊറോണ : മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഉള്‍പ്പടെയുള്ള സിനിമകളുടെ റിലീസുകള്‍ മാറ്റി

കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് തിയറ്ററുകള്‍ അടച്ചിടുന്നതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഉള്‍പ്പടെയുള്ളവയുടെ റിലീസുകള്‍ മാറ്റിവച്ചു. നാളെ മുതല്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ അടച്ചിടുമെന്ന് സിനിമ സംഘടനകളുടെ സംയുക്ത യോഗം വ്യക്തമാക്കി.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് മാറ്റി. 12ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സി’ന്റെ റിലീസ് മാറ്റിവച്ചിരുന്നു. മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയുടെ റിലീസിലും മാറ്റമുണ്ടാകും. കൂടാതെ വിജയ് നായകനാകുന്ന മാസ്റ്റേഴ്‌സ് എന്ന സിനിമയുടെ കേരളത്തിലെ റിലീസിനും മാറ്റമുണ്ടാകും.

Comments are closed.