സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ ഏകീകരിച്ചതിന് ശേഷം ചരിത്രത്തിലാദ്യമായി എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ആദ്യമായിട്ടാണ് ഈ മൂന്ന് വിഭാഗങ്ങളിലുമായി ഒരുമിച്ച് പരീക്ഷ നടത്തുന്നത്.
രാവിലെ 10 നാണ് പരീക്ഷ തുടങ്ങുക. എസ്.എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 26 വരെയാണ്. വിച്ച്.എസ്.ഇ പരീക്ഷ 27 ന് അവസാനിക്കുന്നതാണ്. എല്ലാ വിഭാഗങ്ങളിലുമായി 13.74 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍ 2963 പരീക്ഷാ കേന്ദ്രങ്ങളിലായി 4,24,214 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. 2032 പരീക്ഷാ കേന്ദ്രങ്ങളില്‍ 45,25,72 പേര് പ്ലസ്ടു പരീക്ഷയെഴുതും.
Comments are closed.